ഓണ്‍ലൈന്‍ പഠനരീതി
ക്വുർആൻ, ഹദീഥ്, അക്വീദ, ഫിക്വ്ഹ്, താരീഖ്, എന്നിവയിൽ അടിസ്ഥാന പാഠങ്ങൾ ഉള്‍കൊള്ളിച്ച് ഹൃദ്യമായ രൂപത്തിലുള്ള പഠനം. ഭാഷാ പഠനത്തിൽ പ്രത്യേകം ശ്രദ്ധ.
എന്റെ മദ്റസ ആപ്പ് വഴി പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വം, ക്ലാസ് നോട്ടുകൾ, വർക്ക് ഷീറ്റുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസുകൾ.
കോഴ്സ് സവിശേഷതകൾ
പോർട്ടൽ സംവിധാനം ഉപയോഗിച്ചുള്ള ക്ലാസുകൾ, ബൃഹത്തായ പാഠ്യപദ്ധതി, നിരന്തരമായ മൂല്യനിർണയം, പരിചയ സമ്പന്നരായ അധ്യാപകർ, ആഴ്ചയിൽ നാല് ദിവസം ക്ലാസുകൾ , ഒരു ദിവസം അവലോകനം, പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം, സ്കൂൾ സമയത്തെ ബാധിക്കാത്ത സമയ ക്രമീകരണം, ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളായ കുട്ടികൾക്ക് പ്രവേശനം, ഫെയ്സ് ടു ഫെയ്സ് ലൈവ് ഇൻട്രാക്ഷൻ ക്ലാസുകൾ, ഡിസ്കഷൻ ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, വീഡിയോ ലെസ്സെനുകൾ, അർഹരായ കുട്ടികൾക്ക് ഫീസ് ഇളവ്, മിതമായ ഫീസ്.
‘എന്റെ മദ്റസ’യെ കുറിച്ച്
എന്റെ മദ്റസ ഓൺലൈൻ മദ്റസ ക്ലാസ്സുകൾ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള ഒരു ഓൺലൈൻ അധ്യാപന-പഠന പ്രക്രിയയാണ്. സമയത്തിനും സ്ഥലത്തിനും പരിമിതിയില്ലാത്തതിനാൽ ഇരുവർക്കും ഏത് സമയത്തും എവിടെയും സംവദിക്കാൻ കഴിയും. ഓൺലൈൻ ക്ലാസ്സ് തത്സമയ സ്ട്രീമിംഗ് വീഡിയോകൾ ഉപയോഗിക്കുകയും ഒരു ചോക്ക് / മാർക്കർ എന്നിവ ഇല്ലാതെതന്നെ പഠനരീതി എളുപ്പമാക്കുകയും ചെയ്യുന്നു.