ഇസ്‍ലാമിക ചരിത്രത്തിലെ ഒരു നാഴികക്കല്ല്

Abdullah | TNNUpdated: 29 July 2021, 11:32:00 AM

അബൂബക്കറി(റ)ന്‍റെ ഇസ്‌ലാം സ്വീകരണം, ഇസ്‌ലാമിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു.

ഇസ്‍ലാമിക ചരിത്രത്തിലെ ഒരു നാഴികക്കല്ല്
അബൂബക്കറി(റ)ന്‍റെ ഇസ്‌ലാം സ്വീകരണം, ഇസ്‌ലാമിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അടിമ സമ്പ്രദായം മക്കയിൽ നടമാടിയിരുന്ന കാലമായിരുന്നു അത്.പുതിയ വിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി പീഡനങ്ങൾ‍ക്കിരയായ എട്ട് അടിമകളെ വിലക്കു വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കി.
അബൂബക്കർ (റ) മോചിപ്പിച്ച അടിമകളിൽ മിക്കവരും ഒന്നുകിൽ സ്ത്രീകളോ അല്ലെങ്കിൽ പുരുഷന്മാരിലെ ദുർബലരായവരോ ആയിരുന്നു.

“എന്നാൽ, ആർ (ദൈവമാർഗ്ഗത്തിൽ) ധനം നൽകുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ അവന്‌ നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു.” (ഖുർ‌ആൻ-92,5-7)

അബൂബക്കറി(റ)ന്‍റെ മതസ്വീകരണം, ഇസ്‌ലാമിന്‌ വളരെയധികം ഗുണകരമായി ഭവിച്ചു. അദ്ദേഹം വഴി നിരവധിയാളുകൾ ഇസ്‌ലാം സ്വീകരിച്ചു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. മറ്റുള്ളവർ ഇസ്‌ലാമിനെ മതമായി തിരഞ്ഞെടുക്കാൻ കാരണമാകും വിധത്തിലായിരുന്നു അബൂബക്കർ(റ) ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തത്.

Menu